കേരളത്തിന്റെ ടൂറിസം ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം രേഖപ്പെടുത്തുന്ന ഗ്രന്ഥം. ആലപ്പുഴയെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റിയ ഹൗസ്‌ബോട്ട് വിപ്ലവത്തിന്റെ ഉദ്ഭവം, വളര്‍ച്ച, അതിനുപിന്നിലെ ദര്‍ശനവും നിരന്തര പരിശ്രമങ്ങളും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ടൂറിസം മേഖലയിലെ മാറ്റങ്ങളെ വെറും ചരിത്രവിവരങ്ങളായി മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിലും ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. ‘കിഴക്കിന്റെ വെനീസ്’ എന്ന വിശേഷണം ആലപ്പുഴയ്ക്ക് നിലനിര്‍ത്തുന്നതില്‍ ഹൗസ്‌ബോട്ട് ടൂറിസം വഹിച്ച പങ്കും, അതിന്റെ രൂപീകരണത്തിനും ആഗോളസ്വീകാര്യതയ്ക്കും പിന്നിലെ അനുഭവങ്ങളും വായനക്കാരനെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ‘വീണ്ടും വെനീസ് കിഴക്കുദിച്ചു’. ടി.ജി രഘു. മാതൃഭൂമി. വില 170 രൂപ.
