Untitled design 2026 09 11T170427.051

പാലക്കാട്‌ നഗരസഭയിലെ കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചതിനെ ചൊല്ലി ബഹളം. ഈ സമയത്ത് കോണ്‍ഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി നിന്നു. പിന്നാലെ വന്ദേമാതര ആലാപനത്തിൽ കോണ്‍ഗ്രസ് കൗൺസിലർമാർ പ്രമേയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ ബഹളം തുടങ്ങി.വിഷയത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ ചെയർമാൻ അനുവദിച്ചില്ല. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്പരം കയ്യാങ്കളിയിലേക്ക് നീങ്ങി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *