1 17

യോഗ്യമായ യു.പി.ഐ ഇടപാടുകള്‍ക്ക് മൂല്യത്തിന്റെ ഏകദേശം 0.40 ശതമാനം അഥവാ 40 ബേസിസ് പോയിന്റ് ഫീസ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താന്‍ ഏതാണ്ട് ധാരണയായി. ഈ തുക ബാങ്കുകള്‍, തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കള്‍, മറ്റ് യു.പി.ഐ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ പങ്കിടും. വിവരമനുസരിച്ച്, മൊത്തം ഫീസിന്റെ ഏറ്റവും വലിയ വിഹിതം ഏകദേശം 40 ശതമാനം ബാങ്കുകള്‍ക്കായിരിക്കും. ഫീസ് ബാധകമായ ഓരോ യു.പി.ഐ ഇടപാടിനും വ്യാപാരി ഏകദേശം 40 ബേസിസ് പോയിന്റ് നല്‍കേണ്ടിവരും. ഇടപാട് സാധ്യമാക്കുന്ന പ്രധാന പങ്കാളികള്‍ക്കിടയില്‍ ഈ തുക വീതിക്കും. വലിയ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന 2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ഫീസ് ഈടാക്കുന്ന രീതിയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. 2026 ജൂലൈയില്‍ മാത്രം 2,366 കോടി ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്. ഇവയുടെ ആകെ മൂല്യം 29.9 ലക്ഷം കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ 11 രാജ്യങ്ങളിലും നിലവില്‍ യു.പി.ഐ സേവനം ഉപയോഗിക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *