ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിൽ സർക്കാർ വരുമെന്ന് പറയുമ്പോഴും ഗവർണർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്നും ഇത് എന്തിനെന്നുമാണ് വാങ്ചുക്കിന്‍റെ ചോദ്യം. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരാഴ്ചയ്ക്കകം ആവശ്യങ്ങളിൽ അനുകൂലമായ നടപടികളെടുത്തില്ലെങ്കിൽ ഈ മാസം 19 ന് വീണ്ടും സമരം തുടങ്ങുമെന്നും, രാജ്യത്തിന് വേണ്ടി അതിർത്തി സംരക്ഷിക്കുകയും ജലവും വായുവും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ലഡാക്കുകാർ, അവർക്കായി എല്ലാവരും ലഡാക്കിലെത്തി പിന്തുണയ്ക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു.
ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സോനം വാങ്ചുക്ക്
