w 412h 232croprect 0x0x1280x720imgid 01m289s4ff3jprg8ewywacpbh0imgname putin modi hold india russia bilateral talk ahead of brics summit in delhi 1789132575213

ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങുമായി നാളെയാണ് ചർച്ച. സാമ്പത്തിക സഹകരണം അടക്കമുള്ള വിഷയങ്ങൾ അജണ്ടയിലുണ്ട്. അതേസമയം ഉച്ചകോടിയെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത മറനീക്കി പുറത്തുവന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *