മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു. ഫത്തേപ്പൂരിലെ ബിന്ദ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ടെക്നീഷ്യനെ കെട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമത്തിൽ മൊബൈൽ ടവർ ഉണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷമായി കടുത്ത നെറ്റ്‌വർക്ക് തടസ്സം നേരിടുകയാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. 5G സേവനങ്ങൾക്കായി പണം നൽകി റീചാർജ് ചെയ്തിട്ടും കോളുകൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നും, കമ്പനിക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു
