എല്‍നിനോ പ്രതിഭാസം ഇന്ത്യയില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയില്‍ മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാഹചര്യമൊരുക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ഇന്ത്യയെ എന്‍നിനോയുടെ ആരോഗ്യപ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എല്‍നിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എല്‍നിനോ പ്രതിഭാസത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എല്‍നിനോ പ്രതിഭാസം നേരിട്ട് ഡെങ്കിപ്പനി ഉണ്ടാക്കുന്നില്ലെങ്കിലും താപനില, മഴ, ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈഡിസ് കൊതുകുകളുടെ പ്രജനനത്തിനും ഡെങ്കി വൈറസിന്റെ വ്യാപനത്തിനും അനുകൂലമായ സാഹചര്യം ഉണ്ടാക്കാം. മഴക്കാലത്തും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശക്തമായ സമയത്തും പനി വന്നാല്‍ അത് സാധാരണ വൈറല്‍ പനിയാണെന്ന് കരുതി സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കണം.
എല്‍നിനോ, ഡെങ്കിപ്പനി ഗുരുതരമാകുമെന്ന് ഡബ്ല്യുഎച്ച്ഒ
