തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വർക്കലയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തൽ. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്. അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി […]
ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി തുടങ്ങി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി തുടങ്ങി. ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ളവരെ ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി. അതേ സമയം പ്രമുഖരുടെ വീടുകളിൽ ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി. കഥാകൃത്ത് ടി പത്മനാഭന്‍റെ വീട്ടിൽ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് എന്യൂമറേഷൻ ഫോം നൽകിയത്. കലാമണ്ഡലം […]
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു
കെപിസിസി പ്രസിഡൻ്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂർ മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത്. നവകേരള സദസ്സ് തന്നെ ബഹിഷ്കരിച്ച എംഎൽഎ, ക്രെഡിറ്റ് എടുക്കാൻ നോക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രതിഷേധത്തിനൊടുവിൽ നഗരസഭ ചെയർപേഴ്സൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് […]
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 4, ചൊവ്വാഴ്ച
◾https://dailynewslive.in/ ഇപി ജയരാജന്റെ ഇതാണെന്റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയില്‍ അതൃപ്തിയുള്ളത്. സംഘടനയ്ക്കുള്ളില്‍ പി ജയരാജന്‍ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. അതേസമയം പുസത്ക പ്രകാശന ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരന്‍പിള്ള, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തെങ്കിലും പി ജയരാജനും എംവി ഗോവിന്ദനുമടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, പി ജയരാജനനെ ഇപിയുടെ പുസ്തക പ്രകാശന […]
ഡോളറില്‍ തട്ടി സ്വര്‍ണം, വെള്ളി വില കുറഞ്ഞു
സംസ്ഥാനത്തെ സ്വര്‍ണം, വെള്ളി വില കുറഞ്ഞു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം. അമേരിക്കന്‍ ഫെഡ് റിസര്‍വ് ഇക്കൊല്ലം ഒരു തവണ കൂടി പലിശ കുറച്ചേക്കില്ലെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി. കേരളത്തില്‍ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം. പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,230 […]
ഗൂഗ്ള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്
ഗൂഗ്ള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷ നിയന്ത്രണങ്ങള്‍ മറികടന്ന് നുഴഞ്ഞ് കയറാനും വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ ആക്രമണം നടത്താനും സാധിക്കുന്ന രീതിയില്‍ ബ്രൗസറില്‍ സുരക്ഷ പാളിച്ചകളുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ലിനക്‌സ്, വിന്‍ഡോസ്, മാക് ഒഎസ് എന്നിവയിലെ ക്രോം ഉപയോക്താക്കള്‍ക്ക് ബ്രൗസറിന്റെ ഇനിപ്പറയുന്ന പതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിനക്‌സ് 142.0.7444.59ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍, വിന്‍ഡോസ്, […]
‘അതിഭീകര കാമുകന്‍’ സിനിമയിലെ പുതിയ ഗാനം
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിന്‍ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ‘ഡേലുലു..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്. ഹേ കാര്‍ത്തിയാണ് വരികള്‍ ഒരുക്കിയത്. ‘തണുപ്പ്’ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിന്‍ അശോക്. സാഹസം സിനിമയിലൂടെ ട്രെന്‍ഡിങ്ങില്‍ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത […]
‘ഡീയസ് ഈറേ’ 50 കോടി ക്ലബ്ബിലേക്ക്
ഒക്ടോബര്‍ 31ന് ആയിരുന്നു ‘ഡീയസ് ഈറേ’യുടെ റിലീസ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തില്‍ 39.70 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ദിവസം കൊണ്ട് 43 കോടി രൂപ നേടിയെന്നും പ്രമുഖ ട്രാക്കര്‍ന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ അധികം വൈകാതെ 50 കോടി ക്ലബ്ബെന്ന നേട്ടം പ്രണവ് മോഹന്‍ലാല്‍ ചിത്രം നേടും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ 50 കോടി ചിത്രമായിരിക്കും ഈ ഹൊറര്‍ ത്രില്ലര്‍. 15.45 കോടി […]
രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുമായി വിക്ടോറിസ്
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മിഡ് സൈസ് എസ്യുവി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വില്‍പനക്കെത്തിയത്. രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുകള്‍ ലഭിച്ചുവെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി മോഡലിനാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച്ച മുതല്‍ വിക്ടോറിസ് എസ് യുവിയുടെ ഷോറൂമുകളിലേക്കെത്തുകയും ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു. ഇതുവരെ 30,000ത്തിലേറെ ബുക്കിങുകള്‍ വിക്ടോറിസിന് ലഭിച്ചു കഴിഞ്ഞു. ഇതില്‍ 53 ശതമാനവും നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദങ്ങള്‍ക്കാണ്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി നേടിയിട്ടുണ്ട്. ഇത് […]
സാഹിത്യജീവിതം : എം കൃഷ്ണന്‍ നായരുടെ ജീവചരിത്രം
പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന്‍ നായരുടെ ജീവചരിത്രം. ലോകസാഹിത്യത്തിലെ അപൂര്‍വ്വരചനകളെയും എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിന്റെ പിറവിയും വളര്‍ച്ചയും അപഗ്രഥിക്കുന്നു. ഒപ്പം എം. കൃഷ്ണന്‍ നായരുടെ ജീവിതവും അനാവരണം ചെയ്യുന്നു. മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥം. ‘സാഹിത്യജീവിതം : എം കൃഷ്ണന്‍ നായരുടെ ജീവചരിത്രം’. ടി.പി ശാസ്തമംഗലം. മാതൃഭൂമി. വില 408 രൂപ.
