മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മിഡ് സൈസ് എസ്യുവി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വില്‍പനക്കെത്തിയത്. രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുകള്‍ ലഭിച്ചുവെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി മോഡലിനാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച്ച മുതല്‍ വിക്ടോറിസ് എസ് യുവിയുടെ ഷോറൂമുകളിലേക്കെത്തുകയും ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു. ഇതുവരെ 30,000ത്തിലേറെ ബുക്കിങുകള്‍ വിക്ടോറിസിന് ലഭിച്ചു കഴിഞ്ഞു. ഇതില്‍ 53 ശതമാനവും നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദങ്ങള്‍ക്കാണ്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി നേടിയിട്ടുണ്ട്. ഇത് ഏകദേശം 11,000 യൂണിറ്റുകള്‍ വരും. അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കും അഡാസ് സുരക്ഷാ ഫീച്ചറുകളുമെല്ലാം വിക്ടോറിസിന്റെ സിഎന്‍ജി മോഡലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുവെന്നു വേണം കരുതാന്‍. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് വിക്ടോറിസിനായി ആളെ കൂട്ടുന്ന മറ്റൊരു പ്രധാന ഘടകം. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ പല പ്രധാന നഗരങ്ങളിലും വിക്ടോറിസിനായി ബുക്ക് ചെയ്ത് രണ്ടു മാസം വരെ കാത്തിരിക്കേണ്ട നിലയുണ്ട്.
രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുമായി വിക്ടോറിസ്
