ഒക്ടോബര്‍ 31ന് ആയിരുന്നു ‘ഡീയസ് ഈറേ’യുടെ റിലീസ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തില്‍ 39.70 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ദിവസം കൊണ്ട് 43 കോടി രൂപ നേടിയെന്നും പ്രമുഖ ട്രാക്കര്‍ന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ അധികം വൈകാതെ 50 കോടി ക്ലബ്ബെന്ന നേട്ടം പ്രണവ് മോഹന്‍ലാല്‍ ചിത്രം നേടും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ 50 കോടി ചിത്രമായിരിക്കും ഈ ഹൊറര്‍ ത്രില്ലര്‍. 15.45 കോടി രൂപയാണ് മൂന്ന് ദിവസത്തില്‍ കേരളത്തില്‍ നിന്നും ചിത്രം നേടിയത്. ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രമാണ് ഡീയസ് ഈറേ. ക്രോധത്തിന്റെ ദിനം എന്നാണ് ഇതിന്റെ അര്‍ത്ഥം. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിനായി ക്രിസ്റ്റോ സേവ്യര്‍ സംഗീതം ഒരുക്കി.
