ഗൂഗ്ള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷ നിയന്ത്രണങ്ങള്‍ മറികടന്ന് നുഴഞ്ഞ് കയറാനും വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ ആക്രമണം നടത്താനും സാധിക്കുന്ന രീതിയില്‍ ബ്രൗസറില്‍ സുരക്ഷ പാളിച്ചകളുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ലിനക്‌സ്, വിന്‍ഡോസ്, മാക് ഒഎസ് എന്നിവയിലെ ക്രോം ഉപയോക്താക്കള്‍ക്ക് ബ്രൗസറിന്റെ ഇനിപ്പറയുന്ന പതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിനക്‌സ് 142.0.7444.59ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍, വിന്‍ഡോസ്, മാക് 142.0.7444.59/60 ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍, മാക് 142.0.7444.60ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍. സുരക്ഷ പാളിച്ചകള്‍ പരിഹരിച്ച് ബ്രൗസറിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തിട്ടുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും മാകോസിലും അപ്ഡേറ്റ് ചെയ്യാന്‍: ക്രോം ബ്രൗസറിന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിലേക്ക് പോകുക. >സെറ്റിങ്‌സ് > എബൗട്ട് > അപ്ഡേറ്റ് ക്രോം.
ഗൂഗ്ള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്
