Posted inവിനോദം

‘എക്കോ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’യുടെ ടീസര്‍ പുറത്ത്. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവയ്ക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ഏറെ മിസ്റ്ററികള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ […]

Posted inഓട്ടോമോട്ടീവ്

മികച്ച പ്രകടനം കാഴ്ചവച്ച് ഹോണ്ട കാര്‍സ്

ഉത്സവ സീസണില്‍ ഹോണ്ട കാര്‍സ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഒക്ടോബറില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 15.3 ശതമാനം വര്‍ധിച്ച് 6,394 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിറ്റഴിച്ചത് 5,546 യൂണിറ്റുകളായിരുന്നു. സിറ്റി, അമേസ്, എലിവേറ്റ് തുടങ്ങിയ ഹോണ്ട കാറുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അതിവേഗം ജനപ്രീതി നേടുന്നുവെന്ന് ഈ വളര്‍ച്ച വ്യക്തമാക്കുന്നു. ഒക്ടോബറില്‍ കമ്പനി 4,124 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഇതോടെ മൊത്തം വില്‍പ്പന 10,518 യൂണിറ്റുകള്‍ ആയി. തുടര്‍ച്ചയായ രണ്ടാം മാസവും കമ്പനിയുടെ ശക്തമായ […]

Posted inപുസ്തകങ്ങൾ

അനുരാധ റിസോര്‍ട്ട്

മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകള്‍ക്കുമേല്‍ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓര്‍മ്മപ്പെടുത്തുന്നു ഭാര്യയുടെ മരണം തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്നും സൗഹൃദത്തിന്റെ പിന്‍ബലത്തോടുകൂടി അവളുടെ ഓര്‍മ്മകള്‍ സ്വരുക്കുട്ടിവെച്ച മനസ്സുമായി ഒരു റിസോര്‍ട്ടിന്റെ പണിപ്പുരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജു എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥയുടെ ഉടനീള സഞ്ചാരം, സാമൂഹിക, സാംസ്‌കാരിക ചിന്തകളിലും സാമ്പത്തികനയങ്ങളിലും തുടങ്ങി വിഷയാധിഷ്ഠിതമായ നിരവധി ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ ഒരു കൂട്ടായ്മ ഒട്ടുമേ കലര്‍പ്പില്ലാതെ പങ്കുവെച്ച അവരുടെ സ്‌നേഹത്തിന്റെ ബാക്കിപത്രമാണീ നോവല്‍. ‘അനുരാധ […]

Posted inആരോഗ്യം

കോര്‍ട്ടിസോള്‍ അളവുകൂട്ടുന്നത് വിട്ടുമാറാത്ത സമ്മര്‍ദ്ദം

നമ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്‌ട്രെസ് ഹോര്‍മോണ്‍ അല്ലെങ്കില്‍ സമ്മര്‍ദ ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോര്‍മോണിന്റെ അളവു വര്‍ധിക്കുന്നത് എന്നാല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. വിട്ടുമാറാത്ത സമ്മര്‍ദമാണ് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു അമിതമാകാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. വിട്ടുമാറാത്ത ക്ഷീണവും അമിതമായ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ത്യൻ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീം അംഗങ്ങളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകുകയെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലയ്ക്കലിൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാകുന്നതായി ആരോഗ്യ മന്ത്രി

നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇടപ്പള്ളി മണ്ണുത്തി ടോൾ പിരിവിനെതിരെ പുതിയ ഹർജി

ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും, അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. മമ്മൂട്ടിക്കൊപ്പമുളള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്നും പുരസ്കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യം നൽകുന്നുവെന്നും കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട് ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറഞ്ഞു. അതേസമയം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ. ഒരു ലക്ഷം രൂപയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്സ്

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ – ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ […]