വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’യുടെ ടീസര്‍ പുറത്ത്. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവയ്ക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ഏറെ മിസ്റ്ററികള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങള്‍ ഉള്ള ഈ അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗം എന്നും ‘എക്കോ’ യെ വിശേഷിപ്പിക്കാം. ‘പടക്കളം’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.
‘എക്കോ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
