‘ഞാനൊരു പ്രവാചകനല്ല… പ്രവാചക പുത്രനുമല്ല… ഞാന്‍ ഒരു ആട്ടിടയന്‍ ആകുന്നു’. ജാഫര്‍ ഇടുക്കിയുടെ ഗംഭീര വോയിസ് മോഡുലേഷനോട് കൂടിയ ഈ ഡയലോഗോടെയാണ് ‘ആമോസ് അലക്‌സാണ്ടര്‍ ‘എന്ന ചിത്രത്തിന്റെ ട്രെയിലര്‍ തുടങ്ങുന്നത്. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടറായി ചിത്രത്തില്‍ എത്തുന്നത്. പൂര്‍ണ്ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത് മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിച്ച’ആമോസ് അലക്‌സാണ്ടര്‍’ നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും. ഒരു മീഡിയ പ്രവര്‍ത്തകനായി അജു വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നു. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്സാണ്ടറെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് ‘ആമോസ് അലക്‌സാണ്ടര്‍’ലൂടെ പറയുന്നത്. നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ താര അമല ജോസഫ്. കലാഭവന്‍ ഷാജോണ്‍. ഡയാനാ ഹമീദ്, സുനില്‍ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
‘ആമോസ് അലക്‌സാണ്ടര്‍ ‘ ചിത്രത്തിന്റെ ട്രെയിലര്‍
