Untitled design 2026 09 21T163919.049

മുഖ്യമന്ത്രി വി ഡി സതീശനും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ വേദി പങ്കിട്ടു. ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ആർ ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി സംസ്ഥാനതല പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. എന്നാൽ, അന്നത്തെ നിയമസഭാ സമ്മേളന തിരക്കുകൾ മൂലമാണ് തനിക്ക് വരാൻ കഴിയാതിരുന്നതെന്നും ആ പ്രയാസം മൂലമാണ് വീണ്ടും നേതൃയോഗം വിളിക്കാൻ താൻ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *