5 3

യുപിഐ പ്ലാറ്റ്ഫോമിലെ ക്യുആര്‍ കോഡുകളുടെ എണ്ണം 67.8 കോടി കടന്നു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2025-ന്റെ ആദ്യ പകുതിയില്‍ യുപിഐ വഴി നടന്ന ഇടപാടുകളുടെ മൂല്യം 143.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധനവാണ് ഇത്. ഈ കാലയളവില്‍ ഇടപാടുകളുടെ എണ്ണം 35 ശതമാനം വര്‍ധിച്ച് 10,636 കോടി കടന്നു. ചെറിയ കടകളിലും ഡെലിവറി പ്ലാറ്റ്ഫോമുകളിലും മറ്റ് സേവനങ്ങളിലും യു.പി.ഐ വ്യാപകമായതാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. ഇടപാട് വോളിയത്തിലും കൈകാര്യം ചെയ്യുന്ന തുകയുടെ കാര്യത്തിലും ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നീ മൂന്ന് യുപിഐ ആപ്പുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച്, ഈ മൂന്ന് ആപ്പുകളും 90.4 ശതമാനം ഇടപാട് വോളിയം കൈകാര്യം ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *