നമ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്‌ട്രെസ് ഹോര്‍മോണ്‍ അല്ലെങ്കില്‍ സമ്മര്‍ദ ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോര്‍മോണിന്റെ അളവു വര്‍ധിക്കുന്നത് എന്നാല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. വിട്ടുമാറാത്ത സമ്മര്‍ദമാണ് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു അമിതമാകാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കോര്‍ട്ടിസോള്‍ അളവുകൂട്ടുന്നത് വിട്ടുമാറാത്ത സമ്മര്‍ദ്ദം
