തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്.
നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
