Screenshot 2025 11 02 20 44 26 858 com.google.android.googlequicksearchbox edit

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ത്യൻ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീം അംഗങ്ങളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകുകയെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *