ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും, അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. മഴയിൽ പലയിടത്തും സർവീസ് റോഡുകൾ തകർന്നതും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇടപ്പള്ളി മണ്ണുത്തി ടോൾ പിരിവിനെതിരെ പുതിയ ഹർജി
