ഇംഗ്ലണ്ടിന്റെ ചരിത്രവും സംസ്‌കാരവും സമൂഹവും ഗ്രാമീണജീവിതവും അടുത്തറിയാന്‍ സഹായിക്കുന്ന ഒരു മികച്ച വായനാനുഭവമാണ് ഈ പുസ്തകം. ലണ്ടന്റെ തിരക്കുകളില്‍ നിന്ന് ഗ്രാമീണ ഇംഗ്ലണ്ടിന്റെ ശാന്തതയിലേക്കും, ചരിത്രസ്മാരകങ്ങളില്‍ നിന്ന് പ്രശസ്ത സര്‍വകലാശാലകളിലേക്കും, സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍നിന്ന് കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരം വരെയും ഈ യാത്ര വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. കാഴ്ചകളുടെ വിവരണത്തിനപ്പുറം, ഇംഗ്ലണ്ടിന്റെ ചരിത്രം, സാമൂഹിക ജീവിതം, ടൂറിസം, ഇന്ത്യയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള നിരവധി കൗതുകകരമായ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. ‘ഒരു ശരത്കാല യാത്ര’. കൃഷ്ണന്‍ കോട്ടുമല. മാതൃഭൂമി. വില 195 രൂപ.
