5 17

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്ലെക്സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു. പെട്രോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പൂര്‍ണമായി എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള സൈറോസ് എസ് യുവി പതിപ്പിന് സമാനമാണ് സൈറോസ് ഫ്ലെക്സ് ഫ്യുവല്‍ കോണ്‍സെപ്റ്റ്. എന്നാല്‍ എന്‍ജിനില്‍ വലിയ മാറ്റമുണ്ട്. പൂര്‍ണമായി എഥനോളിലും എഥനോള്‍ കലര്‍ന്ന പെട്രോളിലും ഓടാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനിലില്‍ പരിഷ്‌കരിച്ച ഇസിയു, ടിസിയു, ഫ്യുവല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *