ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇനി റിലീസാവാനിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെയും കരീന കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ദായ്റ’. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്റ. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സച്ച് കാ ദായ്‌റ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. സെപ്റ്റംബര്‍ 18 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്റയുടെ പ്രമേയം. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്‌നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.
