പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി. വിഷയത്തിൽ സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പിണറായിക്കെതിരായ ഇഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
