തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കില്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ബാങ്കിന്റെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിലോ വോട്ടിംഗ് അവകാശങ്ങളിലോ ആണ് ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എ.എം.സിക്ക് ഈ നേട്ടം കൈവരിക്കാന്‍ ആര്.ബി.ഐ പച്ചക്കൊടി കാട്ടിയത്. ഫെഡറല്‍ ബാങ്ക്, ബന്ധന് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയിലും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിക്ക് 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തത്തിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ഈ അനുമതി റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഫയലിംഗില്‍ പറയുന്നു. ഇതിനുപുറമേ സെബി പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും മറ്റ് നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചായിരിക്കും നിക്ഷേപ നടപടികള്‍ നടക്കുക.
സി.എസ്.ബി ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിന് അനുമതി
