1 9

ജാതിമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ, കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം, തകര്‍ത്തുകളയുവാന്‍ അക്ഷീണം പ്രയത്‌നിച്ച ഒരു മഹാത്മാവിന്റെ ജീവിതകഥ പറയുകയാണ് ഈ ആഖ്യായിക. അടിയാളരില്‍നിന്നും പൗരര്‍ എന്ന പദവിയിലേക്ക് അയ്യങ്കാളി ഒരു ജനതതിയെ നയിച്ചു. സാമൂഹികഭ്രഷ്ടിന്റെ ഇരുള്‍മാളങ്ങളില്‍നിന്നും അവരുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. ആ തലേക്കെട്ടുകാരനായ കോട്ടുധാരിക്ക് ചരിത്രം ‘പുലയരാജാവ്’ എന്ന വിശേഷണം നല്കി. നീതിക്കു വേണ്ടി ദാഹിച്ച ആ ദളിത് വിമോചനസമരനായകന്‍ തന്റെ അധഃസ്ഥിത സഹോദരങ്ങള്‍ക്ക് അക്ഷരവിദ്യയ്ക്കും വഴിനടപ്പിനും മാന്യമായ വസ്ത്രധാരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. അടിമകളുടെ ഉടമകള്‍ വാഴുന്ന ‘ധര്‍മരാജ്യ’ത്തിലെ ‘നീതിസാര’ത്തിനു വഴങ്ങാതിരുന്ന ഒരു നിഷേധിയെ നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ കാണാനാകും. ‘ചിത്രകൂടം’. വി.എസ്. കുമാരന്‍. എച്ച് & സി ബുക്‌സ്. വില 90 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *