എസ്.ബി.ഐയുടെ അസറ്റ് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഐ.പി.ഒക്ക് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഐ.പി.ഒ വഴി എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിലെ 6.3 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സ്ഥാപനത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമെന്നും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. എസ്ബിഐ കാര്‍ഡ്സിനും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിനും ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന എസ്ബിഐയുടെ മൂന്നാമത്തെ അനുബന്ധ സ്ഥാപനമായിരിക്കും എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്. ഈ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ, എസ്.ബി.ഐയുടെ ഓഹരി മൂല്യം റെക്കോര്‍ഡ് ഉയരത്തിലെത്തി. മികച്ച രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് ഓഹരി വിപണിയില്‍ എസ്.ബി.ഐയുടെ മുന്നേറ്റം. ഈ മുന്നേറ്റത്തിലൂടെ എസ്.ബി.ഐയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ എത്തിച്ചേര്‍ന്നു.
