‘കത്തനാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് അണിയറക്കാര്‍. സിനിമയില്‍ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘കത്തനാര്‍’. നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു മോഷന്‍ പോസ്റ്റര്‍ റിലീസ്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
‘കത്തനാര്‍’ ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ ക്യാരക്ടര്‍ ലുക്ക്
