പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ മോഡലായ എലിവേറ്റിന്റെ പുതിയ ശ്രേണിയിലുള്ള പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കി. എലിവേറ്റ് എഡിവി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേര്‍ഷന്‍ സ്‌പോര്‍ട്ടിയര്‍ ലുക്കിലാണ് വിപണിയില്‍ എത്തുന്നത്. മാനുവലിന് 15.29 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. സിവിടി ഡ്യുവല്‍-ടോണ്‍ പതിപ്പിന് 16.66 ലക്ഷം രൂപ വില വരും. ഗ്ലോസി ബ്ലാക്ക് ആല്‍ഫ-ബോള്‍ഡ് പ്ലസ് ഫ്രണ്ട് ഗ്രില്‍, ഓറഞ്ച് നിറത്തിലുള്ള ഹുഡ് ഡെക്കല്‍, കറുത്ത റൂഫ് റെയിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഓറഞ്ച് ഹൈലൈറ്റുകളുള്ള കറുത്ത അലോയ് വീലുകള്‍ തുടങ്ങിയ എക്‌സ്‌ക്ലൂസീവ് സ്റ്റൈലിങ് അപ്‌ഗ്രേഡുകളോടെയാണ് എഡിവി പതിപ്പ്. 1.5 ലിറ്റര്‍ എന്‍ജിന്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. സുരക്ഷയുടെ ഭാഗമായി എലിവേറ്റ് എഡിവി പതിപ്പില്‍ കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഹോണ്ട സെന്‍സിങ് അഡാസ് സ്യൂട്ടും സജ്ജീകരിച്ചിരിക്കുന്നു.
