ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവര്‍ത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഡിഎന്‍എയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. ഭക്ഷണത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളില്‍ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്‌നങ്ങള്‍, മദ്യപാനം എന്നിവയെല്ലാം വിറ്റാമിന്‍ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അതുപോലെ മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോള്‍ ലക്ഷണങ്ങളും കൂടുതല്‍ സങ്കീര്‍ണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാന്‍ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരല്‍, പെരുമാറ്റത്തില്‍ വ്യതിയാനങ്ങള്‍ എന്നിവ ചിലരില്‍ ഉണ്ടാകാം. പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാല്‍മണ്‍, ചൂര, ചീസ്, മത്തി, പാലുല്‍പന്നങ്ങള്‍, സോയ മില്‍ക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
