പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിനുവേണ്ടി വേടന്‍ പാടിയ തീം സോങ് തരംഗമാകുന്നു. മൂര്‍ച്ചയേറിയ വരികളും ഈണവുമായി ‘പുരട്ച്ചി ‘ സോങ് ആസ്വാദക മനസ്സുകളെ കീഴടക്കുന്നു. ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍. സംഗീതം ഒരുക്കിയത് മുജീബ് മജീദ്. ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്റുകളില്‍ എത്തും. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാര്‍ത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്.
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിലെ തീം സോങ്
