ഇറാഖിലും ബ്രിട്ടനിലുമായി ജീവിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കണ്ണുകളിലൂടെ ഉരുത്തിരിയുന്ന ഇറാഖിലെ സമീപകാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികള്‍. ഒരു ഇറാഖി ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞയായ മോണാ ഹദ്ദാദിന്റെ അനുഭവങ്ങളിലൂടെ ആരംഭിക്കുന്ന നോവല്‍ അമ്മയായ ഡയാനയുടെ ചെറുപ്പകാലത്തെ ഇറാഖി ജീവിതവഴികളിലൂടെ സഞ്ചരിക്കുന്നു. ഇറാഖിലെ രാജകുടുംബത്തിലെ ആയയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന ഡയാനയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും. ഡയാനയുടെ കുടുംബവുമായി ഇടപെടുന്ന മനുഷ്യരുടെ പല തലങ്ങളിലും വ്യാപ്തിയിലും ഉള്ള സ്വഭാവവൈചിത്യങ്ങള്‍. ‘ബാഗ്ദാദിലെ അപരിചിത’. എലിസബത്ത് ലൗഡന്‍. പരിഭാഷ – ഹരിത സാവിത്രി. ഗ്രീന്‍ ബുക്‌സ്. വില 522 രൂപ.
