മഹീന്ദ്ര ബിഇ6 ബാറ്റ്മാന്‍ എഡിഷന്‍ സ്വന്തമാക്കി തമിഴ് സിനിമ താരം മൃണാളിനി രവി. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്‍. തുടക്കത്തില്‍ 300 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ഇറക്കുള്ളൂ എന്നു പറഞ്ഞ കമ്പനി വമ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല്‍ പാക്ക് ത്രീ 79 കിലോവാട്ട് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മിര്‍ണാലിനി, ഗദ്ദലകൊണ്ട ഗണേഷ്, ചാമ്പ്യന്‍, എനിമി, കോബ്ര എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ സിനിമ നടിയാണ് മൃണാളിനി.
മഹീന്ദ്ര ബാറ്റ്മാന്‍ എഡിഷന്‍ സ്വന്തമാക്കി തമിഴ് താരം
