30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിപണിയില്‍ ഐപിഒ തിരക്ക്. സെപ്റ്റംബര്‍ ഒമ്പതിന് ആറ് കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. 4,386 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 1996 ഒക്ടോബര്‍ 14-ന് ശേഷം ആദ്യമായാണ് ഒരേ ദിവസം ആറ് കമ്പനികള്‍ ഐപിഒയുമായെത്തുന്നത്. റെന്റോമോജോ, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, മണിപ്പാല്‍ പേയ്‌മെന്റ് ആന്‍ഡ് ഐഡന്റിറ്റി സൊല്യൂഷന്‍സ്, സ്റ്റീംഹൗസ് ഇന്ത്യ, എല്‍സിസി പ്രോജക്ട്‌സ്, കരംതാര എന്‍ജിനീയറിങ് തുടങ്ങി ആറ് കമ്പനികള്‍ ചേര്‍ന്ന് 4,386 കോടി രൂപയാണ് സമാഹരിക്കുന്നത്. 1996-ല്‍ ആറ് ഐപിഒകള്‍ വന്നപ്പോള്‍ സമാഹരിച്ചിരുന്നത് 22 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ 12 ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാന്‍ വിപണി ഒരുങ്ങുകയാണ്. മാസാവസാനം വരാനിരിക്കുന്ന എന്‍എസ്ഇ ഐപിഒ കൂടിയാകുമ്പോള്‍ പ്രാഥമിക വിപണി ചൂടുപിടിക്കും.
ആറ് കമ്പനികളുടെ ഐപിഒ സെപ്റ്റംബര്‍ ഒമ്പതിന്
