പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി. ഇടത്പക്ഷ രാഷ്ട്രീയ രംഗത്ത് പുതിയ അനുഭവമാണ്, ഇക്കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിക്കണം, അവരുടെ നയം വ്യക്തമാക്കണം, ഉന്നത നേതാവിനെതിരായി പുറത്ത് വന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല, ഇനിയും നിരവധി കേസുകൾ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
