പുത്തന്‍ വാഹനം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയാണ് ദുല്‍ഖര്‍ ഗാരിജിലേക്കെത്തിച്ചത്. പെട്ര കോപ്പര്‍ കളറാണ് വാഹനത്തിന്. 3.50 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ ഓണ്‍റോഡ് വില. ലാന്‍ഡ് റോവറിന്റെ ഏറ്റവും ഫാന്‍ബേസുള്ള വാഹനമാണ് ഡിഫന്‍ഡര്‍ എസ്.യു.വി. 4ഃ4 സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫ് റോഡ് മോഡല്‍. കൊച്ചിയിലെ മുത്തൂറ്റ് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വീകരിച്ചത്. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. പവറും 800 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് . നാല് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഈ എസ്.യു.വിയുടെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട സ്വന്തമാക്കി ദുല്‍ഖര്‍
