ദുല്‍ഖര്‍ നായകനായെത്തുന്ന ‘കാന്ത’ ട്രെയ്ലര്‍ ഇതിനോടകം യൂട്യൂബില്‍ നിന്ന് 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലര്‍ ഇതിനോടകം 7 മില്യണും തമിഴ് ട്രെയ്ലര്‍ 5 മില്യണ്‍ കാഴ്ചക്കാരെയുമാണ് നേടിയത്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
12 മില്ല്യണ്‍ കാഴ്ചക്കാരെ നേടി ‘കാന്ത’ ട്രെയ്ലര്‍
