ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിവരെ തുടരും. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചു
പ്രധാനമന്ത്രിനരേന്ദ്ര മോദി രാവിലെ എട്ടിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും പ്രധാന മന്ത്രി സന്ദർശിക്കും.ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ജിഗ്മേ സിംഗ്യേ വാങ്ചുക്ക് എന്നും, അദ്ദേഹത്തെ ആദരിക്കുന്നതിനുള്ള പ്രത്യേക സന്ദർശനമാണ് ഇതെന്നും […]
പാക് വ്യോമതാവളങ്ങളിൽ റെഡ് അലേർട്ട്
ദില്ലിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയെന്ന് വിവരം. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ സായുധ സേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ് എന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാന്റെ സെൻട്രൽ കമാൻഡ് […]
ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു
ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 11, ചൊവ്വാഴ്ച
◾https://dailynewslive.in/ ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉഗ്ര സ്ഫോടനം. രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തില്‍ 13 മരണം. ഇന്നലെ വൈകീട്ട് 6.52 ന് ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലുണ്ടായ സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒന്നിലധികം ആളുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന […]
1000 മെട്രിക് ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തി ചൈന
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. ഏകദേശം 7.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1000 മെട്രിക് ടണ്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയില്‍ നിന്ന് 900 മെട്രിക് ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു. ത്രിഡി ജിയോളജിക്കല്‍ മോഡലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹുനാനിലെ പിങ്ജിയാങ് കൗണ്ടിയില്‍ പരിശോധന നടത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ട് കിലോമീറ്റര്‍ ആഴത്തിലുള്ള സ്വര്‍ണ അയിരുകളെപ്പോലും കണ്ടെത്താനാകും. […]
ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’യിലെ ഗാനം
ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി ബിനില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പൊങ്കാല’. ഡിസംബറില്‍ 5 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പള്ളത്തി മീനെ പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. രഞ്ജിന് രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന് ഷാ ആണ്. കേരളത്തില്‍ മാത്രം 100 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, […]
‘മധുര കണക്ക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷ സാരംഗ്, സനൂജ, ആമിന നിജാം, കെപിഎസി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരിഷ് പേരടിയുടെ മകന് വിഷ്ണു പേരടി, ഹരി […]
വിഡയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ ബ്രാന്‍ഡിന് കീഴില്‍ വിഡ വിഎക്സ്2 ഗോ 3.4 കിലോവാട്ട്അവര്‍ വേരിയന്റ് പുറത്തിറക്കി. 1.02 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ വില (എക്സ്-ഷോറൂം, ഡല്‍ഹി). ബാറ്ററിക്ക് വാടക നല്കുന്ന തരത്തിലുള്ള സബ്സ്ക്രിപ്ഷന് പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് 60,000 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ സ്കൂട്ടര്‍ ലഭിക്കും. ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക. പുതിയ വേരിയന്റില്‍ 3.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ […]
നൂറു നൂറു യാത്രകള്‍
തീരുമാനിച്ചുറപ്പിച്ച്, ”ഞാനിതാ ട്രിപ്പ് പോവുന്നേ” എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതില്‍. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്… ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകള്‍ക്കിടയില്‍ നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദര്‍ഭങ്ങളാണ് ഉള്ളടക്കം. ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദ കേന്ദ്രങ്ങളിലെ വിശേഷങ്ങളെക്കാള്‍, യാദൃശ്ചികമായി എത്തിപ്പെട്ട സ്ഥലങ്ങള്‍ സമ്മാനിച്ച കൗതുകങ്ങളുടെ താളുകള്‍. കാഴ്ചകളേക്കാള്‍ അനുഭവങ്ങള്‍, അനുഭൂതികള്‍ നിറച്ചുവെച്ച പുസ്തകം. ‘നൂറു നൂറു യാത്രകള്‍’. ശൈലന്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 342 രൂപ.
