Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്. ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ മികച്ച വിജയം എല്ലാകാലത്തും ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചെങ്കോട്ട സ്ഫോടനത്തിൻ്റെ അന്വേഷണം പൂർണമായും എൻ ഐ എക്ക് കൈമാറി

ചെങ്കോട്ട സ്ഫോടനത്തിൻ്റെ അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്ഫോടനം നടത്തിയ കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം ഉണ്ടായതിനെ തുടർന്ന് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടറിന് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്

ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായാണ് റിപ്പോർട്ട്. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ഷഹീൻ ഷാഹിദിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിൽ

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്ത് പുൽവാമ സ്വദേശി ഡോക്ടർ സജാദ് കസ്റ്റഡിയിൽ. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. അതേസമയം, ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ഫരീദാബാദ് കേസിൽ പ്രതിയായ ഷഹീനെ ഇന്നലെ ലക്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻഡിഎ

കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി വടക്കേവിളയിൽ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം യുഡിഎഫ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്താണ്. എൽഡിഎഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 11, ചൊവ്വാഴ്ച

◾https://dailynewslive.in/ ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമെന്നും ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നും ഡല്‍ഹി പൊലീസ്. സ്ഫോടനത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. സ്ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. ട്രാഫിക്ക് സിഗ്നല്‍ കാരണം […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, പവന് 92,600 രൂപ!

ചെറിയ ഇടവേളക്ക് ശേഷം സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 225 രൂപ വര്‍ധിച്ച് 11,575 രൂപയിലെത്തി. പവന്‍ വില 1,800 രൂപ വര്‍ധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില വര്‍ധിച്ചത് 3,120 രൂപയാണ്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 9,525 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് […]

Posted inടെക്നോളജി

റുപേയുടെ വിപണി വിഹിതത്തില്‍ 18 ശതമാനം വര്‍ധന

ഇന്ത്യയുടെ സ്വന്തം കാര്‍ഡ് നെറ്റ്വര്‍ക്കായ റുപേ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ റുപേയുടെ വിപണി വിഹിതം 18 ശതമാനമായി വര്‍ദ്ധിച്ചു. ഈ നേട്ടത്തിന് പ്രധാനമായും കാരണം യുപിഐ പ്ലാറ്റ്ഫോമുമായി റുപേ കാര്‍ഡുകളെ സംയോജിപ്പിച്ചതാണ്. റുപേ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ രാജ്യത്തിനകത്താണ് പ്രോസസ് ചെയ്യുന്നത്. ഇത് മറ്റ് അന്താരാഷ്ട്ര കാര്‍ഡ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഒരു ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ആയതിനാല്‍, റുപേ കാര്‍ഡുകള്‍ക്ക് ആഭ്യന്തര ഇടപാടുകള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രോസസ്സിംഗ് […]

Posted inവിനോദം

‘റിവോള്‍വര്‍ റിറ്റ’ നവംബര്‍ 28ന്

കീര്‍ത്തി സുരേഷ് മാസ്സ് പരിവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘റിവോള്‍വര്‍ റിറ്റ’ നവംബര്‍ 28-ന് റിലീസിനൊരുങ്ങുന്നു. കീര്‍ത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. മുഴുനീള എന്റര്‍ടെയ്‌നര്‍ ആയാണ് ‘റിവോള്‍വര്‍ റിറ്റ’ എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിജയ് നായകനായ ‘ഗോട്ട്’ ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയ ജെ.കെ. ചന്ദ്രുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘റിവോള്‍വര്‍ റിറ്റ’. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഷോണ്‍ […]