പാലക്കാട് വാളയാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധന ഫലം പുറത്ത് വന്നു. വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം രാം നാരായണനെ മര്‍ദിച്ചത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍ പൊലീസ് അറിയിച്ചു. റാം നാരായണന്‍റെ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റാം നാരായണന്‍റെ തല മുതൽ […]
പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു. താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെ കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ, നരേന്ദ്ര മോദി പുകഴ്ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 19, വെള്ളിയാഴ്ച
◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിര്‍ത്തിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. ◾https://dailynewslive.in/ എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട […]
കുതിച്ചുയര്‍ന്ന് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി
യു.എസ് പ്രഖ്യാപിച്ച ഇരട്ടി താരിഫിനിടെ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 33 ശതമാനം വര്‍ധിച്ചു. അതായത് 12.22 ബില്ല്യന്‍ ഡോളറിന്റെ (1,104 കോടി രൂപ) ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. യു.എസ് പ്രഖ്യാപിച്ച നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യ പുതിയ വിദേശ വിപണി കണ്ടെത്തിയെന്നതിന്റെ സൂചനയാണ് കണക്ക്. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി രാജ്യമാണ് ചൈന. മൊത്തം കയറ്റുമതിയുടെ നാല് ശതമാനം ചൈനയിലേക്കാണ്. ഈ വര്‍ഷം നവംബറില്‍ മാത്രം ചൈനയിലേക്കുള്ള […]
മദ്ധ്യാഹ്ന വാർത്തകൾ
ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി […]
ചാറ്റ് ജി.പി.ടിയുടെ ഇമേജ് ജനറേഷന്‍ അപ്‌ഡേഷനെത്തി
ഉപയോഗ സൗകര്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ചാറ്റ് ജി.പി.ടിയുടെ ഇമേജ് ജനറേഷന്‍ അപ്‌ഡേഷന്‍. ജി.പി.ടി ഇമേജ് 1.5ലാണിത്. എല്ലാറ്റിനും ഒരു ചാറ്റ് വിന്‍ഡോ എന്നതില്‍ നിന്ന് ഇമേജുകള്‍ക്കായി പ്രത്യക വിന്‍ഡോ ആണ് മാറ്റത്തില്‍ പ്രധാനം. ദൈര്‍ഘ്യമേറിയ പ്രോംപ്റ്റുകള്‍ എഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും വേഗത്തില്‍ ഫലം വേണ്ടവര്‍ക്കും ഇത് സൗകര്യപ്രദമാണ്. പ്രോംപ്റ്റില്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍, ലൈറ്റിംഗ്, ലേ ഔട്ട്, മുഖഭാവങ്ങള്‍ എന്നിവ വെറുതെ മാറ്റിമറിക്കില്ല. ചിത്രത്തിനുള്ളിലെ എഴുത്തുകളടക്കമുള്ളവ ഇനി കൂടുതല്‍ വ്യക്തമാകുമെന്നും ഓപണ്‍ എ.ഐ പറയുന്നു. ഇമേജ് ജനറേഷന്‍ സമയവും […]
അനശ്വര രാജന്‍ നായികയാകുന്ന ‘ചാമ്പ്യന്‍’ ട്രെയിലര്‍
അനശ്വര രാജന്‍ നായികയാകുന്ന ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. മിക്കി ജെ മേയര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്‌ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. […]
വിജയ് ചിത്രം ‘ജനനായകനി’ലെ പുതിയ ഗാനം
വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ജനനായകനി’ലെ പുതിയ ഗാനം. അനിരുദ്ധ് ഒരുക്കിയ ‘ഒരു പേരേ വരളാറ്’ എന്ന ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങാണ്. വിശാല്‍ മിശ്രയും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് ആരാധകരും പാര്‍ട്ടി അണികളും ഒരുപോലെ ഏറ്റെടുത്ത ‘എന്‍ നെഞ്ചില്‍ കുടിയിറുക്കും…’ എന്ന ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. ‘തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ല’, ‘നിനക്ക് മുന്നില്‍ ഒരു യുദ്ധമിനിയും’ തുടങ്ങിയ വരികളും ഗാനത്തിലുണ്ട്. വിജയ്‌യുടെ ഡാന്‍സ് നമ്പരും വിഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. എച്ച്. വിനോദാണ് വിജയ്‌യുടെ അവസാന […]
ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിക്ക് ഓഫറുകള്‍
ബിവൈഡി ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിക്ക് 2.60 ലക്ഷം രൂപ വരെയുള്ള പ്രത്യേക വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചു. വര്‍ഷാവസാന ആനുകൂല്യങ്ങളില്‍ വിവിധ ഓഫറുകളും കിഴിവുകളും ഉള്‍പ്പെടുന്നു. ഈ പാക്കേജില്‍ ഒരുലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ലോയല്‍റ്റി ബോണസ്, ഒരുലക്ഷം കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, പുതിയ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വെല്‍ക്കം ബോണസ്, മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റി, ഏഴ് വര്‍ഷം വരെ സൗജന്യ അറ്റകുറ്റപ്പണി പാക്കേജ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ബിവൈഡി ഇ6 എംപിവിയുടെ പുതുക്കിയ പതിപ്പാണ് […]
ഉറങ്ങാം സുഖമായി
ഉണര്‍വോടെയും പ്രസരിപ്പോടെയുമുള്ള ജീവിതത്തിന് ആഹാരംപോലെ പ്രധാനമാണ് നല്ല ഉറക്കം. ജീവിതശൈലി, ആഹാരശീലങ്ങള്‍, കൂര്‍ക്കംവലി തുടങ്ങി ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ പലതാകാം. സ്ഥിരമായുണ്ടാകുന്ന ഉറക്കമില്ലായ്മ പല ഗുരുതര രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. മരുന്നുകള്‍ ഉപയോഗിക്കാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ലളിതമായി വിവരിക്കുന്നു. ‘ഉറങ്ങാം സുഖമായി’. ഡോ. സി ജോണ്‍ പണിക്കര്‍. മനോരമ ബുക്‌സ്. വില 247 രൂപ.
