പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു. താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെ കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ, നരേന്ദ്ര മോദി പുകഴ്ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്.
പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
