1 30

യു.എസ് പ്രഖ്യാപിച്ച ഇരട്ടി താരിഫിനിടെ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 33 ശതമാനം വര്‍ധിച്ചു. അതായത് 12.22 ബില്ല്യന്‍ ഡോളറിന്റെ (1,104 കോടി രൂപ) ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. യു.എസ് പ്രഖ്യാപിച്ച നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യ പുതിയ വിദേശ വിപണി കണ്ടെത്തിയെന്നതിന്റെ സൂചനയാണ് കണക്ക്. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി രാജ്യമാണ് ചൈന. മൊത്തം കയറ്റുമതിയുടെ നാല് ശതമാനം ചൈനയിലേക്കാണ്. ഈ വര്‍ഷം നവംബറില്‍ മാത്രം ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. 2.2 ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതി. പെട്രോളിയം, ഇലക്ട്രോണിക്‌സ്, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കാലയളവില്‍ കയറ്റുമതി ചെയ്തതില്‍ ഭൂരിഭാഗവും. യു.എസില്‍നിന്ന് ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി മാറുന്നുവെന്നാണ് മൂന്ന്-നാല് മാസത്തെ പ്രവണത സൂചിപ്പിക്കുന്നത്. യു.എസിലേക്കുള്ള ചൈനയുടെ കയറ്റുമതിയും കുറഞ്ഞുവരുകയാണ്. 2017ല്‍ ചൈനയുടെ കയറ്റുമതി 19 ശതമാനമായിരുന്നു. ഈ വര്‍ഷം നവംബറോടെ 10 ശതമാനമായി കുറഞ്ഞു. മാത്രമല്ല, 2017ല്‍ യു.എസില്‍നിന്നുള്ള ഇറക്കുമതി 20 ശതമാനമായിരുന്നത് ഇപ്പോള്‍ ഒമ്പത് ശതമാനമായി ഇടിഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *