കർണാടകടത്തിൽ ഭാരത് ജോഡോ -2 പദയാത്ര നടത്താൻ കോൺഗ്രസ്. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022ൽ നടന്ന ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് സമാന നീക്കം കർണാടകത്തിൽ സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വീണ്ടും ഭാരത് ജോഡോ പദയാത്രയുമായി കോൺഗ്രസ്
