കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷവീഴ്ചയില്ലെന്ന് പൊലിസ്. വി വി ഐ പി എത്തുന്നതിന് മുന്നെ മുഴുവൻ പ്രതിഷേധക്കാരെയും മാറ്റിയിരുന്നു, ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി ബി ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിരുന്നു.
അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പൊലീസ്
