അനശ്വര രാജന്‍ നായികയാകുന്ന ‘ചാമ്പ്യന്‍’ എന്ന തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. മിക്കി ജെ മേയര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്‌ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചാമ്പ്യന്‍. സ്വപ്ന സിനിമാസ്, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
