വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ജനനായകനി’ലെ പുതിയ ഗാനം. അനിരുദ്ധ് ഒരുക്കിയ ‘ഒരു പേരേ വരളാറ്’ എന്ന ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങാണ്. വിശാല്‍ മിശ്രയും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് ആരാധകരും പാര്‍ട്ടി അണികളും ഒരുപോലെ ഏറ്റെടുത്ത ‘എന്‍ നെഞ്ചില്‍ കുടിയിറുക്കും…’ എന്ന ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. ‘തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ല’, ‘നിനക്ക് മുന്നില്‍ ഒരു യുദ്ധമിനിയും’ തുടങ്ങിയ വരികളും ഗാനത്തിലുണ്ട്. വിജയ്‌യുടെ ഡാന്‍സ് നമ്പരും വിഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. എച്ച്. വിനോദാണ് വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോബി ഡിയോളും തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ജനുവരി 9ന് തിയറ്ററുകളിലെത്തും.
വിജയ് ചിത്രം ‘ജനനായകനി’ലെ പുതിയ ഗാനം
