ബിവൈഡി ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിക്ക് 2.60 ലക്ഷം രൂപ വരെയുള്ള പ്രത്യേക വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചു. വര്‍ഷാവസാന ആനുകൂല്യങ്ങളില്‍ വിവിധ ഓഫറുകളും കിഴിവുകളും ഉള്‍പ്പെടുന്നു. ഈ പാക്കേജില്‍ ഒരുലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ലോയല്‍റ്റി ബോണസ്, ഒരുലക്ഷം കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, പുതിയ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വെല്‍ക്കം ബോണസ്, മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റി, ഏഴ് വര്‍ഷം വരെ സൗജന്യ അറ്റകുറ്റപ്പണി പാക്കേജ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ബിവൈഡി ഇ6 എംപിവിയുടെ പുതുക്കിയ പതിപ്പാണ് ബിവൈഡി ഇമാക്‌സ് 7. ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയിരുന്നു ബിവൈഡി ഇ6. ഇലക്ട്രിക് എംപിവിയുടെ എക്‌സ്-ഷോറൂം വില 26.90 ലക്ഷം രൂപയാണ്. ബിവൈഡി ഇമാക്‌സ് 7 ഒരു ഫുള്‍-ഇലക്ട്രിക് മള്‍ട്ടി-പര്‍പ്പസ് വെഹിക്കിള്‍ ആണ്. ബിവൈഡി ഇമാക്‌സ് 7-ന്റെ ഡല്‍ഹിയിലെ ഓണ്‍-റോഡ് വില അടിസ്ഥാന മോഡലിന് 28.45 ലക്ഷം മുതല്‍ ആരംഭിക്കുന്നു. അതേസമയം ഉയര്‍ന്ന മോഡലിന് 31.79 ലക്ഷം വരെയാണ് വില.
