Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇ ഡി

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇ ഡി  യൂണിറ്റ് ഡൽഹിയിലെ ഇ ഡി ഡയറക്ടറേറ്റിന് കത്തയച്ചു. അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു. കേസിന്‍റെ  എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു. ബോര്‍ഡ് അംഗങ്ങള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത

ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത തുടരുന്നു. വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിക്ക് നേരെ വെടിവച്ച രണ്ടു പേർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നുവെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞതോടെയാണ് പ്രതിഷേധങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയത്. ഇന്ത്യ അക്രമികളെ പിടികൂടണം, കൈമാറണം എന്നെല്ലാമാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. ഇന്ത്യ അനുകൂല നിലപാടെടുക്കുന്നു എന്ന് ആരോപിച്ച് രണ്ട് പത്രങ്ങളുടെ ഓഫീസിന് കലാപകാരികൾ തീയിടുകയും ചെയ്തു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു . തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. 1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലും പഠിച്ച ശ്രീനിവാസൻ പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 20, ശനിയാഴ്ച

◾https://dailynewslive.in/ സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കരുതെന്ന് എസ്ഐടിക്കെതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കര്‍ദാസിലേക്കും എന്‍. വിജയകുമാറിലേക്കും അന്വേഷണം […]

Posted inബിസിനസ്സ്

ശ്രീറാം ഫിനാന്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ യു.എഫ്.ജി

ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിതുറക്കുന്നു. പ്രമുഖ എന്‍.ബി.എഫ്.സി ആയ ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിത്സുബിഷി യു.എഫ്.ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഏകദേശം 445 കോടി ഡോളര്‍ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. നിലവില്‍, ശ്രീറാം ഫിനാന്‍സിന്റെ 25.4 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരായ ശ്രീറാം ക്യാപിറ്റലിന്റെ കൈവശമുള്ളത്. ബാക്കിയുള്ള ഓഹരികള്‍ പൊതുജനങ്ങളുടെയും മറ്റ് നിക്ഷേപകരുടെയും പക്കലാണ്. നിലവിലുള്ള ഓഹരികള്‍ […]

Posted inവിനോദം

‘മാ വന്ദേ’യുടെ ചിത്രീകരണം ആരി 265 ക്യാമറയില്‍

ഉണ്ണി മുകുന്ദന്‍ നരേന്ദ്ര മോദിയായി എത്തുന്ന ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു. ഇക്കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരി 265 ഉപയോഗിച്ചാണ് ‘മാ വന്ദേ’ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ ഏക ആരി 265 ക്യാമറയാണിത്. ലോകത്ത് ഈ ക്യാമറ രണ്ടെണ്ണമേ ഉള്ളൂ എന്നതാണ് സവിശേഷത. ഈ ക്യമറയ്ക്ക് മുന്നിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘മാ വന്ദേ’. ക്രാന്തി കുമാര്‍ സി.എച്ച് ആണ് […]

Posted inലേറ്റസ്റ്റ്

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒരു കാര്യം ഉറപ്പിച്ചു പറയുന്നുവെന്നും ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഐഎഫ്എഫ്കെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Posted inവിനോദം

‘മിണ്ടിയും പറഞ്ഞും’ ചിത്രത്തിലെ ഗാനം

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. മണല് പാറുന്നൊരീ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജീഷ് ഹരിയാണ്. സംഗീതം സൂരജ് എസ് കുറുപ്പ്. ഷഹബാസ് അമനാണ് ആലാപനം. ക്രിസ്മസ് റിലീസ് ആണ് ചിത്രം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദാണ്. സനല്‍ – ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള […]

Posted inഓട്ടോമോട്ടീവ്

ബെസ്റ്റ്യൂണ്‍ ഷാവോമ ഇലക്ട്രിക് കാര്‍ പുറത്തിറക്കി

ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡ് 2023 ല്‍ അവരുടെ പുതിയ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. പുറത്തിറങ്ങിയ ഉടന്‍ തന്നെ ബെസ്റ്റ്യൂണ്‍ ഷാവോമ എന്ന ഈ കാര്‍ വളരെയധികം ജനശ്രദ്ധ നേടി. ഈ കാറിന്റെ താങ്ങാനാവുന്ന വിലയും ശക്തമായ ശ്രേണിയുമായിരുന്നു ഇതിന്റെ മുഖ്യ കാരണം. വേഗത്തില്‍ ചാര്‍ജ് ചെയ്യുകയും കൂടുതല്‍ റേഞ്ച് നല്‍കുകയും ചെയ്യുന്ന ബാറ്ററിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബെസ്റ്റ്യൂണ്‍ ഷാവോമയുടെ വില 30,000 മുതല്‍ 50,000 യുവാന്‍ വരെയാണ് (ഏകദേശം 3.47 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് നേടി. മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് തന്തപ്പേര് എന്ന ചലച്ചിത്രത്തെയാണ്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച സംവിധായകനുള്ള സുവ‍ർണ ചകോരം ബിഫോർ ദ ബോഡി എന്ന ചിത്രത്തിന്‍റെ സംവിധായകരായ ഷോ മിയാക്കെ നേടി. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം […]