ഇതുവരെ മൊബൈലില്‍ സ്‌ക്രോള്‍ ചെയ്തിരുന്ന റീല്‍സ് ഉടന്‍ തന്നെ ടിവി സ്‌ക്രീനുകളിലും കാണാന്‍ കഴിയും. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കളെ വലിയ സ്‌ക്രീനില്‍ റീല്‍സ് കാണാന്‍ അനുവദിക്കും. ഈ പുതിയ ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന് ഒരുമിച്ച് റീല്‍സ് കാണുന്ന അനുഭവം ആസ്വദിക്കാന്‍ കഴിയും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ ടെലിവിഷന്‍ മേഖലയില്‍ വലിയതോതില്‍ ആധിപത്യം […]
‘സര്‍വ്വം മായ’യിലെ ആദ്യ വീഡിയോ ഗാനം
അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം ‘സര്‍വ്വം മായ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രീതി മുകുന്ദന്റെ മനോഹര ചുവടു വയ്പ്പുകളുമായി പുറത്തിറങ്ങിയ ഗാനം ഏറെ ആകര്‍ഷകമാണ്. നിവിന്‍ പോളിയും ഈ ആഘോഷ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തിന് ശേഷം ജസ്റ്റിന്‍ പ്രഭാകരനാണ് ‘സര്‍വ്വം മായ’യിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം […]
‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ അടുത്ത വര്‍ഷം മാര്‍ച്ച് ആറിന്
‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി നെറ്റ്ഫ്‌ലിക്‌സ്. കിലിയന്‍ മര്‍ഫി നായകനാകുന്ന ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്’ സിനിമയുടെ ടൈറ്റിലും റിലീസ് തിയതിയും പ്രഖ്യാപിച്ചു. ‘പീക്കി ബ്ലൈന്‍ഡേഴ്‌സ്: ദ് ഇമ്മോര്‍ട്ടല്‍ മാന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് തിയറ്റര്‍ റിലീസ് ആയി എത്തും. തിയറ്റര്‍ റിലീസിനുശേഷം മാര്‍ച്ച് 20ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ടോം ഹാര്‍പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് ഷെല്‍ബിയായി കിലിയന്‍ തിരിച്ചെത്തുന്നു. റെബേക്ക ഫെര്‍ഗസന്‍, ടിം റോത്ത്, ബാരി […]
35 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം പൂര്‍ത്തിയാക്കി വാഗണ്‍ആര്‍
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ മൂന്ന് തലമുറകളിലായി 35 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം എന്ന ചരിത്ര നാഴികക്കല്ല് ആഘോഷിക്കുന്നു. 1999 ഡിസംബറില്‍ പുറത്തിറക്കിയ മാരുതി വാഗണ്‍ആര്‍, ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ആള്‍ട്ടോ, സ്വിഫ്റ്റ് എന്നിവയോടൊപ്പം ചേര്‍ന്നു. നിലവില്‍ ഹരിയാനയിലെ ഗുഡ്ഗാവിലും മനേസറിലുമുള്ള കമ്പനിയുടെ പ്ലാന്റുകളിലാണ് ഇത് നിര്‍മ്മിക്കുന്നത്. നിലവില്‍, ജപ്പാന്‍, ഇന്ത്യ, യൂറോപ്പ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 75-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും മാരുതി വാഗണ്‍ആര്‍ വില്‍ക്കുന്നു. 2025 ഓഗസ്റ്റില്‍, സുസുക്കി വാഗണ്‍ആര്‍ ഒരു കോടി […]
രണനീതി
ഏകാന്തതയുടെതുരുത്തുകളില്‍ നിന്നും കൂട്ടായ്മയുടെ തീരത്തേക്കു വഴി കാട്ടാനുള്ളവയാണു പ്രത്യയശാസ്ത്രങ്ങളെല്ലാം. എന്നാല്‍ പലപ്പോഴും അവ മനുഷ്യനെ ഏകാധിപത്യത്തിന്റെ ആല്‍ക്കട്രാസ് ദ്വീപിലെത്തിക്കുകയാണെന്ന യാഥാര്‍ഥ്യം തുറന്നു കാട്ടുകയാണു. രണനീതിയെന്ന നോവല്‍. ആദിയും ആമിയും അനന്തന്‍ നമ്പ്യാരും കുഞ്ഞിമൊയ്തീനുമൊക്കെ നമുക്കു ചുറ്റുമുള്ള പരിചിത മുഖങ്ങളാണ്. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും വേദനകളുമൊക്കെ നാം എപ്പോഴെങ്കിലുമൊക്കെ പങ്കിട്ടിട്ടുള്ള അനുഭവങ്ങളുമായിരിക്കണം. രണനീതി പ്രത്യേകിച്ച് ആരുടേയും കഥയല്ല, എന്നാല്‍ എല്ലാവരുടേതുമാണുതാനും. ‘രണനീതി’. രവി നായര്‍. കറന്റ് ബുക്‌സ് തൃശൂര്‍. വില 133 രൂപ.
ബീഫ് കഴിച്ചാല്‍ കൈ വിരലുകളില്‍ വീക്കം വരാറുണ്ടോ?
ചില മത്സ്യങ്ങള്‍ അല്ലെങ്കില്‍ ബീഫ് കഴിച്ച അടുത്ത ദിവസം കൈ വിരലുകളില്‍ വീക്കം അല്ലെങ്കില്‍ സന്ധികളില്‍ വേദന തോന്നുന്നത് രക്തത്തില്‍ യൂറിക് ആസിഡ് ഉയര്‍ന്ന അളവിലുണ്ടെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ശരീരത്തില്‍ യാതൊരു തരത്തിലും ആവശ്യമില്ലാത്ത വസ്തുവാണ് യൂറിക് ആസിഡ്. ദഹനത്തിനിടെ ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ പ്രക്രിയകള്‍ക്കൊടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് രക്തത്തില്‍ നേരിട്ട് ലയിക്കില്ല. യൂറിക് ആസിഡിന്റെ അളവു നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. […]
കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി
ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറിൽ കയറ്റി മർദിച്ചു. മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം ആറംഗ സംഘം യുവാവിനെ വഴിയിൽ തള്ളി. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ട് പോയത്. മർദനത്തിനിടെ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂർ കവലയിൽ ഇറക്കി വിട്ടു. […]
അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും
അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാരം കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കുമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും തന്‍റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസനെന്നും […]
ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും മോഹൻലാൽ. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്‍റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടൻ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ […]
