അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം ‘സര്‍വ്വം മായ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രീതി മുകുന്ദന്റെ മനോഹര ചുവടു വയ്പ്പുകളുമായി പുറത്തിറങ്ങിയ ഗാനം ഏറെ ആകര്‍ഷകമാണ്. നിവിന്‍ പോളിയും ഈ ആഘോഷ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തിന് ശേഷം ജസ്റ്റിന്‍ പ്രഭാകരനാണ് ‘സര്‍വ്വം മായ’യിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’യ്ക്കുണ്ട്. ചിത്രം 2025 ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘സര്‍വ്വം മായ’യിലെ ആദ്യ വീഡിയോ ഗാനം
